2026-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 348.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Dubai's Roads and Transport Authority announces that public transport, shared mobility and taxis in Dubai carried around 348.1 million riders during the first half of 2026, with average daily ridership of nearly 1.9 million. The figure covers Dubai Metro and Tram, public buses… pic.twitter.com/iFkMKkRWSr
— Dubai Media Office (@DXBMediaOffice) August 2, 2026
പ്രതിദിന യാത്രികരുടെ എണ്ണം 1.9 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 2-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഈ വർഷത്തെ ആദ്യ പകുതിയിൽ മൊത്തം യാത്രക്കാരുടെ ഏറ്റവും വലിയ പങ്ക് ദുബായ് മെട്രോയിലായിരുന്നു. 39.2% യാത്രികരാണ് ദുബായ് മെട്രോ ഉപയോഗിച്ചത്. 25.5% യാത്രികർ ടാക്സി സംവിധാനങ്ങളും, 24.4% പേർ പബ്ലിക് ബസുകളും ഉപയോഗപ്പെടുത്തി.

