കുവൈറ്റ്: വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് 150 ദിനാർ ഫീസ് നിശ്ചയിച്ചു

GCC News

വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് കുവൈറ്റ് 150 ദിനാർ ഫീസ് ഇനത്തിൽ നിശ്ചയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ വിദേശികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ പുതിയ ഭേദഗതികൾ പ്രകാരമാണ് ഈ തീരുമാനം. ഇതോടെ വിസിറ്റ് എൻട്രി വിസയിൽ നിന്ന് സാധാരണ റെസിഡൻസി പെർമിറ്റിലേക്ക് മാറുന്നതിന് 150 ദിനാർ ഫീസ് ഈടാക്കുന്നതാണ്.

റെസിഡൻസി നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ‘1091/2026’ എന്ന ഈ ഔദ്യോഗിക തീരുമാനം കുവൈറ്റിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാർഹിക ജീവനക്കാരെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.