രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും, ഭൂമി വൃത്തിയായി സൂക്ഷിക്കാനും ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 2026 ഓഗസ്റ്റ് 16-നാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
حين تُزهر أرضنا بالجمال، فلا نكافئها بالضرر.
— هيئة البيئة – عُمان (@ea_oman) August 16, 2026
الأرض أمانة، ونظافتها مسؤوليتنا جميعًا.🤝🌍#هيئة_البيئة
#بيئة_مستدامة_يصونها_الجميع pic.twitter.com/rOC9lPLP6u
മഴ ദോഫറിനെ മനോഹരമാക്കുന്ന സാഹചര്യത്തിൽ മൺസൂൺ ആസ്വദിക്കുന്നതിനായെത്തുന്നവർ പരിസ്ഥിതി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഴയാൽ പുനരുജ്ജീവിപ്പിക്കപ്പെട്ട പ്രകൃതിദൃശ്യങ്ങൾക്ക് ദോഷം വരുത്തുന്ന എല്ലാ പ്രവർത്തികളും ഒഴിവാക്കണമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി എല്ലാവരാലും സംരക്ഷിക്കപ്പെടേണ്ടതാണെന്നും, മഴയാൽ സൃഷ്ടിക്കപ്പെട്ട സൗന്ദര്യം മനുഷ്യന്റെ പ്രവൃത്തികളിലൂടെ നശിപ്പിക്കപ്പെടരുതെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
Cover Image: Oman Environment Authority.

