യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ഓഗസ്റ്റ് 16-നാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
Walk-in Consular Services Now Available
— India in UAE (@IndembAbuDhabi) August 16, 2026
Indian nationals can now avail of walk-in services at 16 Indian Consular Application Centres (ICACs) across the UAE.#IndianEmbassyUAE #ConsularServices #ICAC pic.twitter.com/7XNPK0vxkE
യു എ ഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICACs) പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അഞ്ച് വിഭാഗത്തിലുള്ള അപേക്ഷകർക്ക് ഇപ്പോൾ വാക്ക്-ഇൻ സ്ലോട്ടുകൾ ലഭ്യമാണ്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന അഞ്ച് അഞ്ച് വിഭാഗത്തിലുള്ള അപേക്ഷകർക്ക് ICACs കേന്ദ്രങ്ങളിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്:
- തത്കാൽ പാസ്സ്‌പോർട്ട് അപേക്ഷകർ.
- നവജാതശിശുക്കളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർ.
- എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർ.
- മുതിർന്ന പൗരന്മാർ (60 വയസും അതിൽ കൂടുതലുമുള്ളവർ).
- ഭിന്നശേഷിക്കാർ.
മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് എല്ലാ ICAC കേന്ദ്രങ്ങളിലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വാക്ക്-ഇൻ അടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. ഇവർക്കുള്ള വാക്ക്-ഇൻ അപ്പോയ്ന്റ്മെന്റുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴിയാണ് ICAC-കളിൽ നിന്നുള്ള സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞ വിഭാഗക്കാർക്ക് ഇപ്പോൾ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ പ്രവേശിക്കാൻ അർഹതയുണ്ടെങ്കിലും, https://consularsevainuae.com/ എന്ന വിലാസത്തിലൂടെ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യുന്ന അപേക്ഷകർക്ക് അവരുടെ ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് സമയം അനുസരിച്ച് പ്രവേശനം നൽകുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
വാക്ക്-ഇൻ അപേക്ഷകർക്ക് ഓരോ കേന്ദ്രത്തിലെയും സ്ലോട്ട് ലഭ്യതയെ ആശ്രയിച്ചായിരിക്കും സേവനങ്ങൾ ലഭിക്കുന്നത്. ഇതിനാൽ മുകളിൽ പറഞ്ഞ വിഭാഗങ്ങളിലെ അപേക്ഷകർ കഴിയുന്നിടത്തോളം ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് ദീർഘമായ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാൻ സഹായകമാകുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

