യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ 2026 ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് വഴി നൽകുമെന്ന് എംബസി

GCC News

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22, ബുധനാഴ്ച മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി നൽകുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 21-ന് രാത്രിയാണ് യു എ ഇയിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴിയാണ് ഈ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. ഇതോടെ 2026 ജൂലൈ 22 മുതൽ പാസ്‌പോർട്ട് പുതുക്കൽ, വിസ സേവനങ്ങൾ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവ ആഗ്രഹിക്കുന്ന അപേക്ഷകർ ഈ കോൺസുലാർ സേവനങ്ങൾക്കായി അൽ ഹിന്ദ് ICAC കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ:

  • പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് ഇതിനായുള്ള അപ്പോയ്ന്റ്മെന്റുകൾ https://consularsevainuae.com/ എന്ന വിലാസത്തിലൂടെ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
  • അബുദാബിയിലെ എംബസിയിൽ നിന്നും, ദുബായിലെ കോൺസുലേറ്റിൽ നിന്നും നൽകി വന്നിരുന്ന ഇത്തരം സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
  • ICAC കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 8 മണിമുതൽ രാത്രി 6 മണിവരെയാണ്.
  • അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യുന്ന അവസരത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.
  • അപ്പോയ്ന്റ്മെന്റ് സമയത്തിന് പതിനഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് ICAC കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
  • ഇത്തരം സേവനങ്ങൾക്ക് നൽകേണ്ട സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിന് പുറമെ, അൽ ഹിന്ദ് ICAC കേന്ദ്രങ്ങൾക്കുള്ള സർവീസ് ചാർജ്ജ് ഇനത്തിൽ 19 ദിർഹം (VAT ഉൾപ്പടെ) അധികമായി ഈടാക്കുന്നതാണ്. പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ഡോക്യുമെന്റ് ടൈപ്പിംഗ്, പ്രിന്റൗട്ട്, ഫോട്ടോകോപ്പി, പ്രാദേശിക കൊറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങളുടെ ഫീസ് ഉൾപ്പെടെയാണ് ഈ സർവീസ് ചാർജ്ജ്.
  • തത്കാൽ പാസ്‌പോർട്ട്, നവജാതശിശുക്കളുമായി ബന്ധപ്പെട്ട സേവനങ്ങൾ, എമർജൻസി സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാരുമായി (60 വയസും അതിൽ കൂടുതലുമുള്ളവർ) ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയ്ക്കുള്ള അപേക്ഷകൾ എല്ലാ ICAC കേന്ദ്രങ്ങളിലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വാക്ക്-ഇൻ അടിസ്ഥാനത്തിൽ ലഭ്യമാകുന്നതാണ്.

അബുദാബിയിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ:

  • Al Danah – Al Ghaith Tower, 903 Hamdan Bin Mohammed Street, Al Danah, Zone 1, Abu Dhabi
  • Musaffah – Capital Mall, Mohammed Bin Zayed City, Abu Dhabi
  • Al Reem – Office No. (WSO 157, 158 and 159) – Level 1, Wafra Square Offices, Al Reem Island Abu Dhabi
  • Al Ain – Building No 14, Street No 1 – 163 Abdullah Bin Dhahir Al Muhairi St – Al Khibeesi – Al Ain, Abu Dhabi
  • Madinat Zayed, Al Dhafra – Madinat Zayed-Bldg # 55, Bada Zayed, Abu Dhabi
  • Ghayathi -Office # G15-16, Ghayathi Mall, Al Dhafra Region, Abu Dhabi

ദുബായിയിലെയും, നോർത്തേൺ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ:

  • Bur Dubai – UW mall Al Mankhool, Khalid Bin Al Waleed Rd, 317- 11B Street, Bur Dubai, Dubai
  • Dubai Investment Park-I – Room 601-02 – Bayan – Dubai Investment Park –I, Green Community Village – Dubai
  • Sharjah Al Majaz – Room 902-3, Bell Rashid Towers – Corniche St – Al Majaz 1 – Al Majaz – Sharjah
  • Indian Association Sharjah – Indian Association Building – Al Estiqlal St – Al Manakh – Hay Al Qasimiah – Sharjah
  • Ajman – Indian Association Ajman, Sheikh Mohammed bin Rashid Al Maktoum Rd – Al Jerf Industrial 3 – Ajman
  • Umm Al Quwain – Indian Association, Al Neefah – Al Ramlah 2 – Umm Al-Quwain
  • Ras Al Khaimah – Indian Relief Committee, Al Mamourah Rd – Al Mamourah – Ras Al Khaimah
  • Fujairah – Indian Social Club, Al Faseel, Fujairah
  • Kalba – Indian Social & Cultural Club, Al Taraif 5, Kalba, Sharjah
  • Khor Fakkan – Room 203, Bridi 670 Zarouni Building, Shk Khalid Road, Sharjah