2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ രാവിലെ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ അബുദാബി ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുന്നു. 2026 ഓഗസ്റ്റ് 27-നാണ് അബുദാബി മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.
منع دخول المركبات الثقيلة وحافلات العمال إلى جزيرة أبوظبي خلال ساعات الذروة
— أبوظبي للتنقل | AD Mobility (@ad_mobility) August 27, 2026
من يوم الإثنين 31 أغسطس 2026
إلى يوم الجمعة 4 سبتمبر 2026
الفترة الصباحية: 6:30–9:00 صباحًا
ويستثنى من ذلك مركبات الدعم اللوجستية وشركات النظافة pic.twitter.com/CRM7DZkJS0
2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ 2026 സെപ്റ്റംബർ 4, വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 6:30 മുതൽ രാവിലെ 9:00 മണി വരെയാണ് ഈ വിലക്കേർപ്പെടുത്തുന്നത്.
ഈ അഞ്ച് ദിവസത്തെ കാലയളവിൽ ദിനവും രാവിലെ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങളും, തൊഴിലാളികളെ കയറ്റുന്ന ബസുകളും അബുദാബി ദ്വീപിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് സപ്പോർട്ട് വാഹനങ്ങളെയും, ക്ലീനിംഗ് കമ്പനികളുടെ വാഹനങ്ങളെയും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

