രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 26-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Driving without a license is a traffic violation that poses a risk to the safety of all road users. Let us all commit to complying with traffic rules and regulations.
— Ministry of Interior – Qatar (@MOI_QatarEn) August 26, 2026
Drive safe.#MOIQatar#TrafficQatar pic.twitter.com/XYzl2YF0lQ
ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 94 പ്രകാരം, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവ്, 10000 റിയാൽ മുതൽ 50000 റിയാൽ വരെ പിഴ എന്നീ ശിക്ഷകൾ ലഭിക്കാമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർ റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായി മന്ത്രാലയം അറിയിച്ചു.
Cover Image: Pixabay.

