ഗാർഹിക തൊഴിലാളി നിയമന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Not every recruitment advertisement is what it seems.
— وزارة العمل (@MOLQTR) September 1, 2026
Fraudsters may use convincing advertisements and impersonate recruitment agencies to offer services that are not authorised.
Don’t risk your money or your rights. Verify the source before you act.
Scan the QR code and check… pic.twitter.com/tSgXExOHdc
ഇത്തരം വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളിൽ ബന്ധപ്പെട്ട് കൊണ്ട് പണമടയ്ക്കുന്നതിനോ കരാറുകളിൽ ഏർപ്പെടുന്നതിനോ മുമ്പ് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയും, സാധുതയുള്ള റിക്രൂട്ട്മെന്റ് ഏജൻസികളെ അനുകരിക്കുകയും ചെയ്യുന്നതിനും അനധികൃത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപെടുന്നത് പൊതുജനങ്ങളുടെ പണവും അവകാശങ്ങളും അപകടത്തിലാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും മറ്റും കാണുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പരസ്യങ്ങളെ ഉടനടി വിശ്വാസത്തിലെടുക്കരുതെന്നും, അവയുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്നതിന് മുമ്പ് അവയുടെ ഉറവിടം പരിശോധിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ഔദ്യോഗിക പട്ടിക പരിശോധിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ഒരു ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.

