സൗദി അറേബ്യ: നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ

featured GCC News

നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ റിയാദിൽ ശക്തമാക്കി. നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് (NCEC) സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിനായി റിയാദിലെ ഇത്തരം പദ്ധതി സൈറ്റുകളിൽ NCEC ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, പൊടി മലിനീകരണത്തിന് കാരണമാകുന്ന നിർമ്മാണ പദ്ധതികൾക്ക് ആകെ 20 മില്യൺ റിയാലിന്റെ പിഴ ചുമത്തിയതായും NCEC ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിർമ്മാണ പദ്ധതികൾ മൂലമുള്ള പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനും തലസ്ഥാനനഗരിയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ NCEC ലക്ഷ്യമിടുന്നു.