ദുബായ് മിറക്കിൾ ഗാർഡൻ പതിനഞ്ചാം സീസൺ 2026 ഒക്ടോബർ 8-ന് ആരംഭിച്ചു. 2026 ഒക്ടോബർ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Opening of Dubai Miracle Garden’s 15th Season The world’s largest natural flower garden +200 million flowers Over 150 varieties Area 72,000 square metres Welcomes visitors daily until 31 May 2027 Al Barsha South 3 https://t.co/nEpsoVue8p
— Dubai Media Office (@DXBMediaOffice) October 8, 2026
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡന്റെ പതിനഞ്ചാമത് സീസൺ തിയാബ് ബിൻ തഹ്നൂൺ ഉദ്ഘാടനം ചെയ്തു.

72,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പൂന്തോട്ടത്തിൽ 150-ലധികം ഇനങ്ങളിലായി 20 കോടിയിലധികം പൂക്കളാണുള്ളത്.

സാംസ്കാരിക ആഘോഷങ്ങൾ, തത്സമയ വിനോദ പരിപാടികൾ, കുടുംബങ്ങൾക്കായുള്ള വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തി, ഓരോ ആഴ്ചയും വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് മിറാക്കിൾ ഗാർഡന്റെ ഈ പുതിയ സീസണിന്റെ പ്രത്യേകത. അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം 2027 മെയ് 31 വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.
Cover Image: Dubai Media Office.

