പതിനേഴാമത് അൽ ഐൻ പുസ്തകമേള നാളെ (2026 നവംബർ 17, ചൊവാഴ്ച) ആരംഭിക്കും. 2026 നവംബർ 14-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hazza bin Zayed, Abu Dhabi Arabic Language Centre will hold the 17th Al Ain Book Festival from 17-23 November 2026 at Al Ain Square. Themed An Oasis of Stories, it features 230 exhibitors and 200+ cultural, literary, artistic and entertainment activities. https://t.co/IRltzQV6Dg
— مكتب أبوظبي الإعلامي (@ADMediaOffice) November 14, 2026
2026 നവംബർ 17-ന് ആരംഭിക്കുന്ന ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 23 വരെ നീണ്ട് നിൽക്കും. അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐൻ സ്‌ക്വയറിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
‘കഥകളുടെ ഒരു മരുപ്പച്ച’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിൽ, 230-ൽ പരം പ്രദർശകർ പങ്കെടുക്കുന്നതാണ്. ഇതിന് പുറമെ, സാംസ്‌കാരിക, സാഹിത്യ, കലാ, വിനോദ മേഖലകളിലായി 200-ലധികം പരിപാടികൾക്കും പതിനേഴാമത് അൽ ഐൻ പുസ്തകമേള വേദിയാകുന്നതാണ്.
അൽ ഐൻ മേഖലയുടെ സാംസ്കാരിക പൈതൃകത്തെ ഈ പുസ്തകോത്സവം എടുത്തു കാണിക്കുന്നു. ദൈനംദിന ജീവിതത്തിൽ അറബി ഭാഷയുടെയും വായനയുടെയും സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കുടുംബങ്ങൾക്ക് ഒത്തുചേർന്ന് സാംസ്കാരിക അനുഭവങ്ങൾ പങ്കിടാനുള്ള അവസരവും ഈ പുസ്തകമേള ഒരുക്കുന്നു.
Cover Image: Abu Dhabi Media Office.

