ഒമാനിൽ 99 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 99 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 1, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 2447 ആയി. ഇന്ന് രോഗം കണ്ടെത്തിയവരിൽ 58 പേർ വിദേശികളും, 41 പേർ ഒമാൻ പൗരന്മാരുമാണ്.

ഇതുവരെ 495 പേർക്ക് ഒമാനിൽ COVID-19 ഭേദമായിട്ടുണ്ട്. 11 പേരാണ് COVID-19 നെ തുടർന്ന് ഒമാനിൽ മരിച്ചത്.