ബഹ്‌റൈൻ: വാണിജ്യ മേഖലയിൽ മെയ് 7 മുതൽ ഇളവുകൾ

GCC News

ബഹ്‌റൈനിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് മെയ് 7 മുതൽ പ്രവർത്തനാനുമതി നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും സുരക്ഷാ നിർദ്ദേശങ്ങൾക്കനുസരിച്ച് തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ ടാസ്ക് ഫോഴ്സ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.

കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

  • ഉപഭോക്താക്കൾക്കും, ജീവനക്കാർക്കും മാസ്കുകൾ നിർബന്ധമാണ്.
  • ആളുകൾ കൂട്ടം കൂടുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും, സമൂഹ അകലം ഉറപ്പാക്കുകയും വേണം.
  • ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് ദിവസവും ഇത്തരം സ്ഥാപനങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണം.
  • സമൂഹ അകലം ഉറപ്പാക്കാനായി സ്ഥാപങ്ങളിൽ ആളുകൾ വരിനിൽക്കുന്ന ഇടങ്ങളിൽ നിലത്ത് നിശ്ചിത അകലം കാണിക്കുന്നതിനുള്ള അടയാളങ്ങൾ ഉറപ്പാക്കണം.