ഖത്തറിൽ 830 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ 830 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 17972 ആയി.

ഇന്ന് 146 പേരാണ് ഖത്തറിൽ രോഗമുക്തി നേടിയത്. ഇതുവരെ ഖത്തറിൽ 2070 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് നിലവിൽ 15890 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ 12 പേരാണ് ഖത്തറിൽ COVID-19 നെ തുടർന്ന് മരിച്ചത്.