സൗദി: 15 മരണം; 2442 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 2442 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 23-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 70161 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 794 കേസുകൾ റിയാദിൽ നിന്നും, 466 കേസുകൾ മക്കയിൽ നിന്നുമാണ്. ജിദ്ദയിൽ 444 പേർക്കും, മദീനയിൽ 273 പേർക്കും, ദമ്മാമിൽ 79 പേർക്കും ഇന്ന് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.

2233 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 41236 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 15 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 379 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.