അജ്മാനിലെ കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവിടങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു. അജ്മാനിലെ ക്രൈസിസ് മാനേജമെന്റ് ടീമിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവിടങ്ങളിലേക്ക് ജൂൺ 12, വെള്ളിയാഴ്ച്ച രാവിലെ 6 മുതൽ ജൂൺ 13, ശനിയാഴ്ച്ച വൈകീട്ട് 6 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അജ്മാനിൽ COVID-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, ആളുകൾ ഒത്തുചേരുന്നത് തടയുന്നതിനായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി വാരാന്ത്യത്തിൽ കഴിയുന്നതും വീടുകളിൽ തുടരാൻ അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
അജ്മാനിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കീഴിലുള്ള ബീച്ചുകളിൽ ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.