സൗദി: 41 മരണം; 4267 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 4267 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 16-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 136315 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 1629 കേസുകൾ റിയാദിൽ നിന്നും, 477 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 1650 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 89540 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 41 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1052 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.