വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 34 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 15 മുതൽ ജൂലൈ 31 വരെയുള്ള തീയ്യതികളിലായാണ് നാലാം ഘട്ടത്തിലെ പുതിയ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതിൽ 7 സർവീസുകൾ കേരളത്തിലേക്കാണ്.
തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ, കൊച്ചിയിലേക്ക് 2 സർവീസുകൾ, കോഴിക്കോട്ടേക്ക് 3 സർവീസുകൾ എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള വിമാനങ്ങൾ. ഇതിനു പുറമെ, ചെന്നെ (4 സർവീസുകൾ), ലക്നൗ (3), ഹൈദരാബാദ് (2), അമൃതസർ (2), ഡൽഹി (3), ജയ്പൂർ (1), ബാംഗ്ലൂർ (4), മംഗലാപുരം (2), മുംബൈ (3), ശ്രീനഗർ (1), വിജയവാഡ (1) എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഉള്ളത്. 34 സർവീസുകളിൽ 33 എണ്ണവും മസ്കറ്റിൽ നിന്നാണ്. സലാലയിൽ നിന്ന് ഒരു സർവീസാണുള്ളത്.
ജൂലൈ 15 മുതൽ ജൂലൈ 31 വരെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
| Sl No. | Date of Departure | Time of Departure | From | To | Flight No |
|---|---|---|---|---|---|
| 1 | 15-Jul-20 | 10:20 | Muscat | Srinagar | AI 1976 |
| 2 | 15-Jul-20 | 10:40 | Muscat | Delhi | IX 1118 |
| 3 | 15-Jul-20 | 12:05 | Muscat | Hyderabad | IX 1218 |
| 4 | 16-Jul-20 | 10:20 | Muscat | Lucknow | AI 1978 |
| 5 | 16-Jul-20 | 12:10 | Muscat | Kozhikode | IX 1350 |
| 6 | 16-Jul-20 | 14:15 | Muscat | Bengaluru | IX 1714 |
| 7 | 17-Jul-20 | 10:40 | Muscat | Lucknow | IX 1118 |
| 8 | 17-Jul-20 | 11:50 | Muscat | Vijayawada | IX 1218 |
| 9 | 18-Jul-20 | 10:40 | Muscat | Delhi | IX 1118 |
| 10 | 18-Jul-20 | 13:30 | Muscat | Chennai | IX 1618 |
| 11 | 19-Jul-20 | 11:50 | Muscat | Mumbai | IX 1218 |
| 12 | 20-Jul-20 | 12:05 | Muscat | Hyderabad | IX 1218 |
| 13 | 20-Jul-20 | 13:30 | Muscat | Chennai | IX 1618 |
| 14 | 21-Jul-20 | 11:50 | Muscat | Mumbai | IX 1218 |
| 15 | 21-Jul-20 | 12:15 | Muscat | Thiruvananthapuram | IX 1554 |
| 16 | 21-Jul-20 | 16:35 | Muscat | Kochi | IX 1442 |
| 17 | 22-Jul-20 | 14:15 | Muscat | Bengaluru | IX 1818 |
| 18 | 23-Jul-20 | 13:30 | Muscat | Chennai | IX 1618 |
| 19 | 23-Jul-20 | 14:40 | Muscat | Mangaluru | IX 1818 |
| 20 | 23-Jul-20 | 17:40 | Muscat | Amritsar | IX 1118 |
| 21 | 24-Jul-20 | 11:50 | Muscat | Vijayawada | IX 1218 |
| 22 | 25-Jul-20 | 12:40 | Muscat | Bengaluru | IX 1818 |
| 23 | 25-Jul-20 | 16:35 | Muscat | Kochi | IX 1442 |
| 24 | 26-Jul-20 | 10:40 | Muscat | Delhi | IX 1118 |
| 25 | 26-Jul-20 | 12:10 | Muscat | Kozhikode | IX 1350 |
| 26 | 27-Jul-20 | 10:40 | Muscat | Lucknow | IX 1118 |
| 27 | 28-Jul-20 | 11:10 | Muscat | Jaipur | IX 1118 |
| 28 | 28-Jul-20 | 13:40 | Muscat | Mangaluru | IX 1818 |
| 29 | 29-Jul-20 | 11:50 | Muscat | Mumbai | IX 1218 |
| 30 | 29-Jul-20 | 13:30 | Muscat | Chennai | IX 1618 |
| 31 | 30-Jul-20 | 17:40 | Muscat | Amritsar | IX 1118 |
| 32 | 31-Jul-20 | 12:10 | Muscat | Kozhikode | IX 1350 |
| 33 | 31-Jul-20 | 13:50 | Salalah | Kannur | IX 1742 |
| 34 | 31-Jul-20 | 14:15 | Muscat | Bengaluru | IX 1818 |

