ഗൾഫ് കപ്പ്: ഒമാൻ – സൗദി അറേബ്യ (2 – 1)

Oman Saudi Arabia

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റിൽ അൽ മന്ദാർ അൽ അലാവി നേടിയ ഗോളിലൂടെ ഒമാൻ ലീഡ് നേടി.

Source: Oman National Football Team.

എന്നാൽ നാല്പത്തൊന്നാം മിനിറ്റിൽ തുർക്കി അൽ അമ്മാർ സൗദി അറേബ്യയ്ക്ക് വേണ്ടി ഗോൾ മടക്കി.

Source: Saudi Arabia National Football Team.

എൺപത്തിനാലാം മിനിറ്റിൽ ഹരീബ് അൽ സാദി ഒമാന്റെ വിജയഗോൾ സ്‌കോർ ചെയ്തു.

Source: Oman National Football Team.

ഈ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ഒമാൻ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യെമനെ പരാജയപ്പെടുത്തിയ ഇറാഖ് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനം നേടി.

ഇതോടെ ഇറാഖ്, ഒമാൻ എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ നിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് പോയിന്റ് മാത്രം നേടിയ സൗദി അറേബ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

Cover Image: Oman National Football Team.