2025-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 802.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഫെബ്രുവരി 15-നാണ് RTA ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) announces that 802 million riders used public transport, shared mobility and taxis in Dubai in 2025, compared with 747.1 million riders in 2024, marking 7.4% growth.@rta_dubai pic.twitter.com/vf56LWrEXT
— Dubai Media Office (@DXBMediaOffice) February 15, 2026
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.
2024-നെ അപേക്ഷിച്ച് 2025-ൽ യാത്രികരുടെ എണ്ണത്തിൽ 7.4% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും RTA കൂട്ടിച്ചേർത്തു. 2024-ൽ 747.1 ദശലക്ഷം യാത്രികരാണ് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.
പ്രതിദിന യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷം 2.2 ദശലക്ഷത്തിലെത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

