റമദാൻ: റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ വളരെ വലിയ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്

UAE

റമദാനിലുടനീളം എമിറേറ്റിലെ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വളരെ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി. രാവിലെ 8 മുതൽ 10 മണിവരെയും, ഉച്ചയ്ക്ക് 2 മണി മുതൽ 4 മണിവരെയുമാണ് ഈ വിലക്ക് ഏർപ്പെടുത്തുന്നത്.

വളരെ വലിയ ട്രക്കുകൾ, ലോറികൾ, അമ്പതിലധികം യാത്രികരെ ഉൾക്കൊള്ളുന്ന ബസുകൾ മുതലായ വാഹനങ്ങൾക്കാണ് ഈ വിലക്ക് ബാധകമാക്കിയിട്ടുള്ളത്. റമദാൻ മാസത്തിലുടനീളം ഈ വിലക്ക് തുടരുന്നതാണ്.

ഈ നിർദ്ദേശം കൃത്യമായി പാലിക്കാൻ ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.