അബുദാബി: ഈദ് അൽ ഇത്തിഹാദ്; ട്രക്കുകൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും

UAE

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2024 നവംബർ 29-നാണ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബർ 2, 3 തീയതികളാണ് ഈ ഈ വിലക്ക് ബാധകമാക്കുന്നത്.