ഉം അൽ കുവൈൻ: വിദ്യാലയങ്ങളിൽ ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

UAE

എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2024 ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 16-ന് എമിറേറ്റിലെ നഴ്സറികൾ പ്രവർത്തിക്കുന്നതല്ല. ഉം അൽ കുവൈൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം, ഉം അൽ കുവൈൻ എഡ്യൂക്കേഷണൽ സോൺ, എമിരേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങിയവരുടെ തീരുമാന പ്രകാരമാണ് ഈ നടപടി.

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. യൂണിവേഴ്സിറ്റികൾക്കും, കോളേജുകൾക്കും അധ്യയനം സംബന്ധിച്ച തീരുമാനം സ്വയം കൈക്കൊള്ളുന്നതിന് അനുമതി നൽകിയിട്ടുണ്ട്.