പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായുള്ള നടപടികൾ തുടരുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2023 മെയ് 26-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
പവിഴപ്പുറ്റുകളുടെ സംരക്ഷണം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടുക്കൊണ്ടുള്ള കോറൽ റെസ്റ്റോറേഷൻ ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള നടപടികൾ എമിറേറ്റിൽ പുരോഗമിക്കുന്നതായി EAD വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പവിഴപ്പുറ്റുകളുടെ ഒരു ദശലക്ഷം കോളനികൾ രൂപപ്പെടുത്തിക്കൊണ്ട് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ തന്നെ ഏറ്റവും വലിയ കോറൽ നഴ്സറി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പവിഴപ്പുറ്റുകളുടെ നാശത്തിന് കരണമാകുന്ന കോറൽ ബ്ലീച്ചിങ്ങ് എന്ന പ്രതിഭാസം തടയുന്നതിനാണ് EAD ഇതിലൂടെ ലക്ഷ്യമിടുന്നത്.
പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് EAD 2021-ൽ തുടക്കം കുറിച്ചിരുന്നു.
Cover Image: WAM.