റമദാൻ: COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ

UAE

എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള പൊതുവായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് നൽകിയ അറിയിപ്പിലാണ് ഈ പൊതുവായി പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

Source: Abu Dhabi Media Office.

COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:

  • പൊതു ഇടങ്ങളിൽ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. പെട്ടന്ന് രോഗം പകരാൻ ഇടയുള്ള രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരുമായി സമ്പർക്കം പുലർത്തുമ്പോൾ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ ഒരു ടിഷ്യു ഉപയോഗിച്ച് മറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ ടിഷ്യു കൃത്യമായി നിർമ്മാർജ്ജനം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.
  • ആളുകൾ എപ്പോഴും സ്പർശിക്കുന്ന ഇടങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • കൈകൾ ശുചിയാക്കുന്നതിന് മുൻപായി കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങൾ സ്പർശിക്കുന്നത് ഒഴിവാക്കണം.
  • കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • ചുരുങ്ങിയത് 2 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.