അബുദാബിയിൽ മാലിന്യം ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നു

UAE

വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു. 2023 മെയ് 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഫുള്ളി-ഇലക്ട്രിക്ക് ഹെവി ട്രക്കുകൾ മാലിന്യ ശേഖരണത്തിനായി ഉപയോഗപ്പെടുത്തുന്നതെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബിയുടെ എൻവിറോണ്മെന്റ് വിഷൻ 2030, യു എ ഇയുടെ നെറ്റ് സീറോ 2050 എന്നീ നയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു നടപടി.

റെനോ ട്രക്ക്സ് മിഡിൽ ഈസ്റ്റ്, അൽ മസൂദ് എന്നിവരുമായി സഹകരിച്ചാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. റെനോ ട്രക്ക്സാണ് ഈ ഇലക്ട്രിക് ട്രക്കുകൾ നിർമ്മിച്ചിരിക്കുന്നത്.

ഇത്തരം ട്രക്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC, റെനോ ഡീലർഷിപ്പായ അൽ മസൂദ് എന്നിവർ അടുത്തിടെ ഏർപ്പെട്ടിരുന്നു. സമ്പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മേഖലയിലെ തന്നെ ആദ്യ ഹെവി ട്രക്കുകളാണിവ.

Cover Image: Abu Dhabi Media Office.