ഹിജ്‌റ പുതുവർഷ അവധി: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

UAE

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഓഗസ്റ്റ് 11-നാണ് ITC ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7.59 വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്നാണ് ITC അറിയിച്ചിട്ടുള്ളത്. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 പാർക്കിംഗ് ഇടത്തിലും ഈ അവധി ദിവസം പാർക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്.

ഹിജ്‌റ പുതുവർഷ അവധിയിൽ ശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ പൊതുജനങ്ങളോട് ITC ആഹ്വാനം ചെയ്തു. പാർക്കിങ്ങിന് അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും ITC ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ് പാർക്കിംഗ് സമയക്രമങ്ങൾ (ദിനവും രാത്രി 9 മുതൽ രാവിലെ 8 വരെ) പാലിക്കാനും ITC ആവശ്യപ്പെട്ടു.

2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 14, ശനിയാഴ്ച്ച വരെയാണ് DARB ടോൾ ഒഴിവാക്കി നൽകുന്നത്. ഓഗസ്റ്റ് 14-ലെ ടോൾ ബാധകമാക്കുന്ന കാലത്ത് 7 മണി മുതൽ ഈ ഫീ ഈടാക്കുന്നതാണ്.

പൊതുഗതാഗത ബസുകൾ, ഫെറി എന്നിവ വെള്ളിയാഴ്ച്ചകളിലെയും, അവധിദിനങ്ങളിലെയും സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നതാണ്.

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഓഗസ്റ്റ് 12-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA നേരത്തെ അറിയിച്ചിരുന്നു.

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റിയും അറിയിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം വാരാന്ത്യ അവധിയുമായി ചേർന്ന് ലഭിക്കുന്ന രീതിയിൽ 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെച്ചാണ് യു എ ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.