റോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുമെന്നാണ് അബുദാബി മുനിസിപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
പൊതു സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായുള്ള മുനിസിപ്പൽ നിയമങ്ങൾക്ക് എതിരാണ് ഇത്തരം പാർക്കിംഗ് ലംഘനങ്ങളെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിലെ വിവിധ ഇടങ്ങളിൽ മുനിസിപ്പാലിറ്റി പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് റോഡ് ഗതാഗതം തടസപ്പെടുത്തുന്നതായും, കാൽനടക്കാർക്കും, റോഡുകളിലെ മറ്റു യാത്രികർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും അധികൃതർ വ്യക്തമാക്കി.
Cover Image: @AbuDhabi_ADM.