മിഷൻ ഇമ്പോസ്സിബിൾ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ പ്രീമിയർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും

featured GCC News

മിഷൻ ഇമ്പോസ്സിബിൾ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ പ്രീമിയർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ‘മിഷൻ ഇമ്പോസ്സിബിൾ – ഡെഡ് റെക്കണിങ്ങ് പാർട്ട് വൺ’ എന്ന ചിത്രത്തിന്റെ പ്രീമിയറാണ് 2023 ജൂൺ 26-ന് അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ച് നടത്തുന്നത്.

എമിറേറ്റ്സ് പാലസിൽ സംഘടിപ്പിക്കുന്ന ഈ റെഡ്-കാർപ്പറ്റ് ചടങ്ങിൽ ‘മിഷൻ ഇമ്പോസ്സിബിൾ – ഡെഡ് റെക്കണിങ്ങ് പാർട്ട് വൺ’ ചലച്ചിത്രത്തിലെ ടോം ക്രൂയിസ് ഉൾപ്പടെയുള്ള നടീനടന്മാർ, ഡയറക്ടർ ക്രിറ്റോഫർ മക്ക്വാറീ മുതലായ അണിയറപ്രവർത്തകർ തുടങ്ങിവർ പങ്കെടുക്കും. പാരാമൗണ്ട് പിക്ചേർസ് തയ്യാറാക്കുന്ന ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അബുദാബിയിൽ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

Source: Abu Dhabi Media Office.

ലിവ മരുഭൂമി, അബുദാബി മിഡ്ഫീൽഡ് ടെർമിനൽ തുടങ്ങിയ ഇടങ്ങളിൽ ഈ സിനിമ ഷൂട്ട് ചെയ്തിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി മരുഭൂമിയിൽ ഒരു അറേബ്യൻ ഗ്രാമത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. ഇത്തിഹാദ് എയർവെയ്‌സാണ് ഈ സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്ണർ.

ഇത് രണ്ടാം തവണയാണ് മിഷൻ ഇമ്പോസ്സിബിൾ സീരിസിലെ ഒരു സിനിമ അബുദാബിയിൽ വെച്ച് ഷൂട്ട് ചെയ്യുന്നത്. 2018-ൽ പുറത്തിറങ്ങിയ ‘മിഷൻ ഇമ്പോസ്സിബിൾ – ഫാൾഔട്ട്’ സിനിമയിലെ അത്ഭുതകരമായ പാരച്യൂട്ട് രംഗം അബുദാബിയിൽ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്.

Cover Image: Abu Dhabi Media Office.