സൗദി അറേബ്യ: ജിദ്ദ പുസ്തകമേള ആരംഭിച്ചു

GCC News

ഈ വർഷത്തെ ജിദ്ദ ബുക്ക് ഫെയർ ആരംഭിച്ചതായി സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷൻ അറിയിച്ചു. 2023 ഡിസംബർ 7-നാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള ഡിസംബർ 16 വരെ നീണ്ട് നിൽക്കും. ആയിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്ന ഈ ബുക്ക് ഫെയറിൽ നാനൂറിൽപ്പരം പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.

ഈ പുസ്തകമേളയുടെ ഭാഗമായി ദിനവും നിരവധി സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികൾ അരങ്ങേറുന്നതാണ്. ദിനവും രാവിലെ 11 മണിമുതൽ രാത്രി 12 മണിവരെ (വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 12 മണിവരെ) ജിദ്ദ പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.