2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ (അൽ ഐൻ) പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2023 ഒക്ടോബർ 18-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതിനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു.
ഈ റോഡിൽ അൽ ഘീൽ റൌണ്ട്എബൗട്ട് മുതൽ അൽ സറൂജ് റൌണ്ട്എബൗട്ട് വരെ ഇരുവശത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ പുതുക്കി നിശ്ചയിക്കുന്ന വേഗപരിധി ബാധകമാകുന്നതാണ്. വേഗപരിധി സംബന്ധിച്ച ഈ അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.
Cover Image: Pixabay.