എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ മുപ്പത്തഞ്ച് ശതമാനം വരെ ഇളവ് നേടുന്നത് സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി. 2023 ഓഗസ്റ്റ് 7-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, അറുപത് ദിവസത്തിനകം പിഴത്തുക അടയ്ക്കുന്നവർക്ക് പിഴത്തുകയിൽ മുപ്പത്തഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണ്. അറുപത് ദിവസം മുതൽ ഒരു വർഷത്തിനിടയിൽ ഇത് അടച്ച് തീർക്കുന്നവർക്ക് പിഴത്തുകയിൽ ഇരുപത്തഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണ്.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേർഷ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മഷ്‌റെക് ബാങ്ക് എന്നീ ബാങ്കുകളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് തവണവ്യവസ്ഥകളിൽ പിഴത്തുക ഒടുക്കുന്നതിനും സൗകര്യം ലഭിക്കുന്നതാണ്.