ട്രക്കുകൾ, തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് 2023 ഒക്ടോബർ 2-ന് അബുദാബി ഐലണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു. 2023 സെപ്റ്റംബർ 30-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 2-ന് രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ഈ നിരോധനം ബാധകമാക്കുന്നത്. ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, മഖ്ത ബ്രിഡ്ജ് എന്നീ പ്രവേശനകവാടങ്ങളിലൂടെ ഈ കാലയളവിൽ ഇത്തരം വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
എന്നാൽ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വലിയ വാഹനങ്ങൾ, പ്രത്യേക അനുമതിയുള്ള മറ്റു വാഹനങ്ങൾ എന്നിവയ്ക്ക് ഇതിൽ ഇളവ് നല്കുന്നതാണ്. അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫെറൻസുമായി (ADIPEC 2023) ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം.
Cover Image: Abu Dhabi Police.