ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു

UAE

അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തുന്നതായുള്ള രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അബുദാബി പോലീസ് നിഷേധിച്ചു. തുരങ്കത്തിലെ റഡാർ നിയന്ത്രണത്തിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വാഹനമോടിക്കുന്നവർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്പീഡ് ചിഹ്നങ്ങളും ഇലക്ട്രോണിക് സ്ക്രീനുകളും ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കാനും, കൃത്യമല്ലാത്തതും, സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാനും അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

WAM