കാലാവസ്ഥ അസ്ഥിരമായ സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് ഇ-പാനൽ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ അവസരങ്ങളിൽ ഈ സിഗ്നൽ സംവിധാനങ്ങളിൽ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായി മണിക്കൂറിൽ 80 കിലോമീറ്റർ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ തെളിയുന്നതാണ്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എമിറേറ്റിലെ റോഡുകളിൽ ഇത്തരം ഇ-പാനൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അബുദാബി പോലീസ് നേരത്തെ പൂർത്തിയാക്കിയിരുന്നു.
അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളിൽ റോഡിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് സംബന്ധിച്ച് ഡ്രൈവർമാരെ ഓർമ്മപ്പെടുത്താൻ ഈ സംവിധാനം സഹായകമാണ്. അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, വേഗപരിധി സംബന്ധമായ സൂചനകൾ കൃത്യമായി പിന്തുടരാനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
WAM