അബുദാബി: വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

GCC News

എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി. 2024 ജനുവരി 18-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ന്നത് പോലുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് വ്യക്തമാക്കി.

കടകളിലും മറ്റും സാധനങ്ങൾ വാങ്ങുന്നതിനായി പോകുന്ന അവസരങ്ങളിലും, ഇന്ധനം നിറയ്ക്കുന്നതിനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന അവസരത്തിലും, എ ടി എം മെഷീനുകൾ സന്ദർശിക്കുന്ന അവസരങ്ങളിലും ഇത്തരം ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പെട്ടന്നുള്ള ഷോപ്പിങ്ങിനും മറ്റുമായി വാഹനങ്ങൾ റോഡരികിലും മറ്റും എഞ്ചിൻ ഓഫ് ചെയ്യാതെ, അശ്രദ്ധമായി പാർക്ക് ചെയ്ത് പോകുന്നത് പോലുള്ള നിയമലംഘനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.