ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് പോലീസ് ഇത് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി എമിറേറ്റിലെ താഴെ പറയുന്ന വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്ററുകളിൽ ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയിട്ടുണ്ട്:
- ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ.
- അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ.
ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ കാറുകൾ വേഗത്തിൽ പരിശോധന നടത്താവുന്നതാണ്.
Cover Image: Abu Dhabi Police.