എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിന് പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് 2021 ആദ്യ പകുതിയിൽ പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഇത്തരത്തിൽ 19327 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം അപകടങ്ങൾ മരണങ്ങൾക്ക് വരെ കരണമാകാമെന്നും, അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കാനും, എമിറേറ്റിലെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനും അബുദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 400 ദിർഹം പിഴചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ, ഇത്തരം വീഴ്ച്ചകൾ വരുത്തുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
WAM