അബുദാബി: റോഡ് ഇന്റർസെക്ഷനുകളിലെ മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

UAE

എമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇന്റർസെക്ഷനുകളിലെ സിഗ്നലുകൾ മറികടക്കുന്നതിനായി വാഹനങ്ങൾ വേഗത കൂട്ടി ഓടിക്കുന്ന പ്രവണത ഒഴിവാക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം ട്രാഫിക് ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്റർസെക്ഷനുകളുടെ നടുക്കുള്ള മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നതും, സിഗ്നലുകൾ മറികടക്കുന്നതിനായി വാഹനങ്ങൾ വേഗത കൂട്ടി ഓടിക്കുന്നതും എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടി ഇടിക്കുന്നതിന് ഇടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എമിറേറ്റിലെ ഇന്റർസെക്ഷനുകളിലെ നിരീക്ഷണ കാമറകിലൂടെ ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിന് അധികൃതർക്ക് സാധിക്കുന്നതാണ്. അബുദാബിയിൽ ഇത്തരം ട്രാഫിക് ലംഘങ്ങൾക്ക് അഞ്ഞൂറ് ദിർഹം പിഴ ചുമത്തുന്നതാണ്.

Cover Image: Abu Dhabi Police.