ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

featured GCC News

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഓഗസ്റ്റ് 10-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

https://twitter.com/afcasiancup/status/1689532139254284288

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ VORTEXAC23 എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.

ആതിഥേയ രാജ്യമായ ഖത്തറിനെ പ്രതിനിധീകരിക്കുന്ന മെറൂൺ നിറം ഉൾക്കൊള്ളിച്ചാണ് ഈ പന്ത് തയ്യാറാക്കിയിരിക്കുന്നത്. ഫുട്ബാൾ എന്ന കായികവിനോദത്തിന്റെ വേഗത, ആവേശം, അഭിനിവേശം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് VORTEXAC23 എന്ന പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്.

Source: Screengrab from video shared by @afcasiancup.

ഈ ബോളിന്റെ രൂപകല്‌പനയിൽ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. AFC-യുടെ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ ഔദ്യോഗിക പാർട്ണറായ കെൽമിയാണ് (Kelme) ഈ പന്ത് തയ്യാറാക്കിയിരിക്കുന്നത്.

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഖത്തറിലെ നാല് നഗരങ്ങളിലുള്ള എട്ട് വേദികളിലായാണ് ഈ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് 2023 മെയ് 11-ന് നടന്നിരുന്നു.

Cover Image: Screengrab from video shared by @afcasiancup.