യു എ ഇ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

featured GCC News

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഓഗസ്റ്റ് 5-ന് രാത്രിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/FlyWithIX/status/1423323677874032640

ഇത്തരം യാത്രികർക്ക് യു എ ഇയിലെത്തിയ ശേഷം നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR പരിശോധന നിർബന്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി. അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ കാലയളവിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.

എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് 2021 ഓഗസ്റ്റ് 5 മുതൽ യു എ യിലേക്ക് യാത്രാനുമതി നൽകുന്നത്:

  • യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ. ഇവർക്ക് യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർ രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. ഇവർക്ക് യു എ ഇ അധികൃതരിൽ നിന്ന് ലഭിച്ച മടങ്ങിയെത്തുന്നതിനുള്ള മുൻ‌കൂർ അനുമതി ഉണ്ടായിരിക്കണം.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ പൗരന്മാർ, ഗോൾഡൻ, സിൽവർ വിസകളുള്ളവർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഡോക്ടർ, നുഴ്സ് മുതലായ ആരോഗ്യ മേഖലയിലെ ജീവനക്കാർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ എക്സ്പോ 2020-യിൽ ഔദ്യോഗികമായി പങ്കെടുക്കുന്നവർ.
  • ഇതിന് പുറമെ, വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ അധികൃതരുടെ അനുവാദമുള്ള മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള റെസിഡൻസി വിസക്കാർ, യു എ ഇയിൽ ചികിത്സകൾക്കായി പോകുന്നവർ എന്നിവർ.

ഇത്തരം യാത്രികർ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം യു എ ഇ അധികൃതരിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി നേടിയിരിക്കണം:

ദുബായ് വിസകളിലുള്ള യാത്രികർ:

  • ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്നുള്ള മുൻ‌കൂർ പ്രവേശനാനുമതി നേടിയിരിക്കണം.
  • ദുബായ് വിസകളിലുള്ളവർക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന വിലാസത്തിലൂടെ GDRFA മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
  • 2021 ഓഗസ്റ്റ് 5-ന് മുൻപായി GDRFA നൽകിയിട്ടുള്ള അനുമതികൾ പരിഗണിക്കുന്നതല്ല. ഇത്തരം യാത്രികർ GDRFA-യിൽ നിന്ന് മുൻ‌കൂർ അനുമതിക്കായി പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2021 ഓഗസ്റ്റ് 5 മുതൽ അനുവദിക്കുന്ന GDRFA മുൻ‌കൂർ അനുമതികൾ നിർബന്ധമാണ്.

ഷാർജ, അബുദാബി, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർ:

  • ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുമതി നേടിയിരിക്കണം.
  • https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുള്ള മറ്റു യാത്രാ നിബന്ധനകൾ:

  • യാത്രികർ യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് GDRFA /ICA പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
  • യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് യു എ ഇയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.
  • അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ, കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം എന്നിവ നിർബന്ധമാണ്.

2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Cover Photo Source: Anna Zvereva.