മസ്കറ്റ് – ലക്നൗ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു.
ഒമാനിലെ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലക്നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരികെയുമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ സർവീസുകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ സർവീസ് മാർച്ച് 16-നായിരുന്നു.
ദിനം പ്രതി ഒരു സർവീസ് എന്ന രീതിയിലാണ് ഈ റൂട്ടിലെ യാത്രാസേവനങ്ങൾ. ഇതോടൊപ്പം ലക്നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദമ്മാമിലേക്കുള്ള സർവീസും എയർ ഇന്ത്യ എക്സ്പ്രസ്സ് ആരംഭിച്ചിട്ടുണ്ട്.