അജ്‌മാൻ: വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം; പൊതു മേഖലയിൽ റിമോട്ട് വർക്കിങ്

UAE

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു. 2024 മെയ് 1-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം അജ്മാനിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ ഈ ദിവസങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ്സ് നേരത്തെ അറിയിച്ചിരുന്നു.

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. എമിറേറ്റിലെ പൊതു മേഖലയിലെ സ്ഥാപനങ്ങളിൽ മെയ് 2-ന് റിമോട്ട് വർക്കിങ് ഏർപ്പെടുത്താനും അജ്‌മാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.