അജ്‌മാൻ: പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ കണ്ണഞ്ചിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ സംഘടിപ്പിക്കുന്നു

UAE

2021-നെ വരവേൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ വിപുലമായ കരിമരുന്നു കാഴ്ച്ചകൾ സംഘടിപ്പിക്കുമെന്ന് അജ്‌മാൻ ടൂറിസം ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് (ATDD) അറിയിച്ചു. ഡിസംബർ 31-ന് പാതിരാത്രിയാണ് ഈ രണ്ട് വെടിക്കെട്ട് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.

എമിറേറ്റിൽ രണ്ടിടങ്ങളിലായാണ് ATDD ഈ കരിമരുന്ന് കാഴ്ച്ചകൾ ഒരുക്കുന്നത്. ഇതിൽ ഒരു പ്രദർശനം അജ്‌മാൻ കോർണിഷിലാണ്.

അൽ സോറാഹിലെ ഒബ്‌റോയ് ബീച്ച് റിസോർട്ടിനടുത്താണ് രണ്ടാമത്തെ വെടിക്കെട്ട് പ്രദർശനം സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം അഞ്ച് മിനിറ്റ് നീണ്ട് നിൽക്കുന്നതാണ്. ജനങ്ങൾക്ക് മറീന 1-ൽ നിന്ന് അൽ സോറാഹിലെ കരിമരുന്നു പ്രയോഗങ്ങൾ ആസ്വദിക്കാമെന്നും ATDD അറിയിച്ചിട്ടുണ്ട്.