ഡെലിവറി ബൈക്ക് റൈഡർമാർക്ക് പുതിയ റോഡ് നിബന്ധനകളുമായി അജ്‌മാൻ പോലീസ്

GCC News

ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് റോഡ് ഉപയോഗത്തിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു. 2025 മെയ് 8-നാണ് അജ്‌മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലെ റോഡുകളിലെ ഫാസ്റ്റ് ലെയിൻ ഉപയോഗിക്കുന്നതിന് ഡെലിവറി ബൈക്ക് റൈഡർമാർക്ക് അനുവാദമില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും, മോട്ടോർസൈക്കിൾ അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

എമിറേറ്റിലെ റോഡുകളിലെ വലത് വശത്ത് നിന്ന് ആദ്യത്തെയും, രണ്ടാമത്തെയും ലെയിനുകൾ മാത്രമാണ് ഡെലിവറി ബൈക്ക് റൈഡർമാർക്ക് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.