അൽ ഐൻ: ടൂറിസം മേഖലയിൽ വളർച്ച രേഖപ്പെടുത്തിയതായി DCT

featured GCC News

അൽ ഐനിലെ ടൂറിസം മേഖലയിൽ 2025 ആദ്യ പകുതിയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (DCT) അറിയിച്ചു. 2025 നവംബർ 24-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2025-ലെ ആദ്യ പകുതിയിൽ അൽ ഐൻ മേഖലയിലെ ഹോട്ടലുകളിലെത്തിയ അതിഥികളുടെ എണ്ണത്തിൽ കാര്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ അൽ ഐൻ മേഖലയിലെ ഹോട്ടലുകളിൽ 228,000 അതിഥികളെത്തിയതായി DCT അറിയിച്ചു. വാർഷികാടിസ്ഥാനത്തിൽ ഇതിൽ 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അൽ ഐനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ 2024-നെ അപേക്ഷിച്ച് 40 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും DCT ചൂണ്ടിക്കാട്ടി. അൽ ഐൻ മേഖലയിൽ ടൂറിസം വളർത്തുന്നതിനായി DCT നടപ്പിലാക്കുന്ന നയങ്ങളുടെ വിജയത്തിന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.