അൽ ദഫ്‌റ: നഹ്യാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

GCC News

സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ ചെയർമാൻ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം മേളയിലൂടെ പര്യടനം നടത്തി. ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ആർട്ട് എക്സിബിഷൻ പര്യടനം നടത്തിയാണ് ഷെയ്ഖ് നഹ്യാൻ തന്റെ സന്ദർശനം ആരംഭിച്ചത്.

Source: WAM.

ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ, അൽ ദഫ്ര മേഖലയിലെ പരിസ്ഥിതി, ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ 205 കലാസൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് ഈ ആർട്ട് എക്സിബിഷൻ.

Source: WAM.

അന്താരാഷ്ട്ര പത്രങ്ങളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള വാർത്താ ലേഖനങ്ങൾ പ്രദർശിപ്പിക്കുന്ന അൽ ദഫ്ര പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.

2023 സെപ്റ്റംബർ 21-നാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ആരംഭിച്ചത്. ഈ മേള സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും.

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഈ മേള നടക്കുന്നത്. എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബുമായി സഹകരിച്ച് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ സംഘടിപ്പിക്കുന്നത്.

WAM