10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം ആഘോഷിക്കാൻ തയ്യാറെടുത്ത് അൽ ഐൻ മൃഗശാല

GCC News

തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അൽ ഐൻ മൃഗശാല പ്രഖ്യാപിച്ചു. ഈ നേട്ടം ആഘോഷിക്കുന്നതിനായി അൽ ഐൻ മൃഗശാല വിപുലമായ പരിപാടികളും, പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കോടൂറിസത്തെ പിന്തുണയ്ക്കുന്നതിലും, പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും അൽ ഐൻ മൃഗശാല വഹിക്കുന്ന പങ്ക് എടുത്ത് കാട്ടുന്നതാണ് ഈ നേട്ടം. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തുടർച്ചയായി ആകർഷിക്കുന്ന ഒരു മൃഗശാലയാണിത്.

Source: WAM.

വന്യജീവി സംരക്ഷണത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുമായി മൃഗശാലയുടെ സംരംഭങ്ങൾക്കും പരിപാടികൾക്കും സംഭാവന നൽകുന്ന സന്ദർശകരെ അൽ ഐൻ സൂ ആദരിക്കുന്നു. 10 ദശലക്ഷം എന്ന മാന്ത്രിക സംഖ്യ പൂർത്തിയാക്കുന്ന സന്ദർശകന് ഈ മൃഗശാലയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാനാകുന്ന ഒരു വർഷത്തെ സൗജന്യ വാർഷിക അംഗത്വം നൽകുന്നതാണ്.

ഇത് ഉപയോഗിച്ച് കൊണ്ട് ഈ ഭാഗ്യശാലിയായ സന്ദർശകന് മൃഗശാലയിലേക്കും അതിന്റെ എല്ലാ സൗകര്യങ്ങളിലേക്കും ഒരു വർഷത്തേക്ക് സൗജന്യമായി പ്രവേശനം ലഭിക്കുന്നതാണ്. ഒന്നിലധികം അനുഭവങ്ങളും സേവനങ്ങളും വൈവിധ്യമാർന്ന സാഹസിക വിനോദങ്ങളും ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുന്നതാണ് ഈ സൗജന്യ വാർഷിക അംഗത്വം.

“മികച്ച അനുഭവങ്ങളും സേവനങ്ങളും നൽകുന്നതിൽ ഞങ്ങളുടെ വർഷങ്ങളുടെ പ്രയത്‌നത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും പ്രതീകമായി ആ സന്ദർശകനെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”, മൃഗശാല, അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി പറഞ്ഞു. ഉയർന്ന സാംസ്കാരികവും വിനോദപരവുമായ നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കോടൂറിസം അനുഭവമാണ് അൽ ഐൻ സൂ സന്ദർശകർക്ക് നൽകുന്നതെന്നും, സമീപഭാവിയിൽ തങ്ങളുടെ പാർക്കിനെ ഈ മേഖലയിലെ ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിരത, പ്രകൃതി സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയ്ക്ക് എല്ലായ്‌പ്പോഴും ശക്തമായ പിന്തുണ നൽകുന്ന വിശ്വസ്തരായ അതിഥികളുടെ പിന്തുണയില്ലാതെ അൽ ഐൻ മൃഗശാല ഈ നേട്ടം കൈവരിക്കില്ല എന്ന് എല്ലാ സന്ദർശകരോടും നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ട് അൽ ഹജേരി പറഞ്ഞു.

WAM