അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ഡിസംബർ 9-ന് അവസാനിക്കും

UAE

മദീനത് സായിദിലെ പബ്ലിക് പാർക്കിൽ നടക്കുന്ന ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 9-ന് അവസാനിക്കും. അബുദാബി അറബിക് ലാംഗ്വേജ് സെന്റർ സംഘടിപ്പിക്കുന്ന ഈ പുസ്തകമേള 2022 ഡിസംബർ 5-നാണ് ആരംഭിച്ചത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്. ഇത്തവണത്തെ മേളയിൽ നാല്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുക്കുന്നുണ്ട്.

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ‘സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. യു എ ഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച ഒരു അറബ് കവിതയുടെ പ്രതീകമാണ് ഈ ആശയം.

WAM (Cover Image: File photo from WAM)