അബുദാബി: ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ പ്രദർശനം ഉദ്ഘാടനം ചെയ്‌തു

UAE

അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്‌തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി പ്രെസിഡെൻഷ്യൽ കോർട്ടിലെ മാർട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്‌സ് വിഭാഗം ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം ഈ പ്രദർശനത്തിലൂടെ പര്യടനം നടത്തി.

Source: Abu Dhabi Media Office.

ആറ് മാസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനം അന്ദലുസിയൻ ചരിത്രം, പൈതൃകം എന്നിവയിലേക്ക് വെളിച്ചം വീശുന്നു. ഇതോടൊപ്പം ഐബീരിയൻ ഉപദ്വീപിൻറെ വികാസത്തിന് കാരണമായ വ്യക്തികൾ, സാഹിത്യരചനകൾ, കലാസൃഷ്ടികൾ, ശാസ്ത്രീയ നേട്ടങ്ങൾ എന്നിവയെ എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനം.

അന്ദലുസിയൻ നാഗരികതയുടെ ബൗദ്ധികവും, സാംസ്‌കാരികവും, കലാപരവുമായ സമൃദ്ധിയുടെ ആഘോഷമാണ് ഈ പ്രദർശനമെന്ന് ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ പ്രദർശന കമ്മിറ്റിയുടെ ചെയർമാൻ മുഹമ്മദ് അൽ മുർ ചൂണ്ടിക്കാട്ടി. അമൂല്യമായ കലാസൃഷ്ടികൾ, ശാസ്‌ത്രീയമായ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലൂടെ അന്ദലുസിയയിൽ നിലനിന്നിരുന്ന അറബ് നാഗരികത ശാസ്ത്രം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ഈ പ്രദർശനം എടുത്ത് കാട്ടുന്നു.

ഈ പ്രദർശനത്തിലേക്ക് ഡിസംബർ 1 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.